പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിച്ചതിന് പിടിയിലായത് 17,000 പേർ
മക്ക: ഈ വർഷം പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിച്ച 17,600 പേർ പിടിയിലായതായി ഹജ്ജ് സുരക്ഷ വിഭാഗം അറിയിച്ചു.
പിടിയിലായവരിൽ 9,500 പേർ ഇഖാമ തൊഴിൽ അതിർത്തി നിയമലംഘകാരായിരുന്നു.
ഇതിന് പുറമേ 15 വ്യാജ ഹജ്ജ് ക്യാമ്പയിനുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
മക്കയിൽ താമസക്കാർ അല്ലാത്ത രണ്ട് ലക്ഷം വിദേശികളെയും 1.29 ലക്ഷം പെർമിറ്റില്ലാത്ത വാഹനങ്ങളെയും അതിർത്തിയിൽ നിന്ന് മടക്കി അയച്ചതായും സുരക്ഷാ വിഭാഗം വ്യക്തമാക്കി.
പെർമിറ്റ് ഇല്ലാത്തവരെ ഹജ്ജ് നിർവഹിക്കാൻ കൊണ്ടുപോയ 33 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ഉടമകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa