ഏഷ്യയിലെ ഏറ്റവും സാക്ഷരതയുള്ള ഗ്രാമം ഇന്ത്യയിൽ;കേരളത്തിലല്ല
ഏഷ്യയിലെ ഏറ്റവും സാക്ഷരതയുള്ള ഗ്രാമം സ്ഥിതി ചെയ്യുന്നത് ഇന്ത്യയിൽ; എന്നാൽ ഇത് സാക്ഷരതയിൽ പ്രശസ്തി കൈവരിച്ച കേരളത്തിൽ അല്ല എന്നതും ശ്രദ്ധേയമാണ്.
ഉത്തർ പ്രദേശിലെ അലിഗർ ഡിസ്റ്റ്രിക്കിലെ ദൗറ മാഫി ( Dhaurra Mafi ) എന്ന ഗ്രാമമാണ് ഏഷ്യയിലെത്തന്നെ ഏറ്റവും സാക്ഷരത കൈവരിച്ച ഗ്രാമം എന്ന ഖ്യാതി നേടിയിട്ടുള്ളത്.
ലോക്ക് നിർമ്മാണ വ്യവസായത്തിനും അത് പോലെത്തന്നെ അലിഗർ യൂണിവേഴ്സിറ്റിയുടെ സാന്നിദ്ധ്യം കൊണ്ട്യും ലോകപ്രശസ്തമാണ് അലിഗർ ഡിസ്റ്റ്രിക് എന്നത് ശ്രദ്ധേയമാണ്.
2022 ലെ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ആണ് ഏഷ്യയിലെ ഏറ്റവും സാക്ഷരതയുള്ള ഗ്രാമമായി ദൗറ മാഫി സെലക്റ്റ് ചെയ്യപ്പെട്ടത്.
നിരവധി ശാസ്ത്രജ്ഞരെയും, ഐ എ എസ് ഉദ്യോഗസ്ഥരെയും ഡോക്ടർമാരെയും എഞ്ചിനീയർമാരെയും പ്രൊഫസർമാരെയുമെല്ലാം രാജ്യത്തിനു സംഭാവന ചെയ്യാൻ കഴിഞ്ഞ ഈ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് 75 ശതമാനത്തിൽ കൂടുതലാണ്.
11,000 ത്തിൽ താഴെ ജനസംഖ്യയുള്ള ഈ ഗ്രാമം മുഴുവൻ സമയ വൈദ്യുത, ജല വിതരണ സംവിധാനം കൊണ്ടും ഇംഗ്ലീഷ് മീഡിയം സ്കുൾ, കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൊണ്ടും രാജ്യത്തെ ഏറ്റവും വികസിതമായ ഗ്രാമങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.
ജീവിത മാർഗത്തിനു കൃഷിക്ക് പകരം വിദ്യാഭ്യാസത്തെയാണ് ഗ്രാമവാസികൾ ആശ്രയിക്കുന്നത്.
ഗ്രാമത്തിലെ 80 ശതമാനം വീടുകളിലും ഒരു സർക്കാര് ഉദ്യോഗസ്ഥനെങ്കിലും ഉണ്ടെന്നത് ശ്രദ്ധേയമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa