ചാൾസ് രാജാവിന്റെ പുറത്ത് ബൈഡൻ കൈ തട്ടി സ്നേഹം പ്രകടിപ്പിച്ചത് വിവാദത്തിൽ
ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവുമായി വിൻഡ്‌സർ കാസിലിൽ കൂടിക്കാഴ്ച നടത്തി.
എന്നാൽ കൊട്ടാരത്തിലെത്തിയ ജോ ബൈഡനെ ചാള്‍സ് രാജാവ് കൈ കൊടുത്ത് സ്വീകരിച്ച ശേഷം ഇരുനേതാക്കളും ഒന്നിച്ച് മുന്നോട്ട് നീങ്ങിയപ്പോഴുള്ള ബൈഡന്‍റെ പെരുമാറ്റം വിവാദത്തിനിടയാക്കി.
ബൈഡൻ ചാൾസ് രാജാവിൻ്റെ പുറത്ത് കൈ തട്ടിക്കൊണ്ട് സ്നേഹ പ്രകടനം നടത്തിയതാണ് വിവാദത്തിലായിരിക്കുന്നത്.
ബൈഡന്റെ ഈ പെരുമാറ്റം രാജകീയ പ്രോട്ടോക്കോൾ ലംഘിച്ചുവെന്നാണ് വിമർശനം ഉയർന്നത്.
എന്നാൽ ബൈഡൻ്റെ പെരുമാറ്റം രാജാവിന് സന്തോഷമുണ്ടാക്കിയതായും ഈ പ്രവര്‍ത്തിയില്‍ രാജാവ് അസ്വസ്ഥത പ്രകടിപ്പിച്ചിട്ടില്ല എന്നും കൊട്ടാര വ്യത്തങ്ങൾ പിന്നീട് അറിയിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa