ജിദ്ദയിൽ പാലക്കാട് ജില്ലാ കൂട്ടായ്മ പിറവി കൊണ്ടു
ജിദ്ദ: പാലക്കാടൻ പ്രവാസികൾക്ക് താങ്ങും തണലുമാകാൻ ജിദ്ദയിൽ “പാലക്കാട് ജില്ല കൂട്ടായ്മ ജിദ്ദ” എന്ന പേരിൽ പുതിയൊരു സാംസ്‌കാരിക കൂട്ടായ്മക്ക് രൂപം നൽകി. വളരെ കുറഞ്ഞ ദിവസം കൊണ്ട് തുടക്കം കുറിച്ച വാട്സ്ആപ് ഗ്രൂപ്പിൽ ആയിരത്തിനടുത്ത് മെമ്പർമാരാണ് ആഡ് ആയത്. ഇനിയും ആയിരത്തിന് പുറത്ത് ആളുകൾ ഈ കൂട്ടായ്മയിൽ ചേരാനുണ്ട് എന്നാണ് പല മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രതിനിധികൾ അറിയിച്ചത്. ജിദ്ദയും ജിദ്ദയുടെ പരിസര പ്രദേശങ്ങളിൽ നിന്നുമായാണ് മെമ്പർമാർ ഈ കൂട്ടായ്മയിൽ ചേർന്നത്.
വളരെ കാലങ്ങൾക്ക് മുന്നെ വിവിധ സംഘടനയിൽ പ്രവർത്തിക്കുന്ന പാലക്കാട്ടുകാർ ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ് ജിദ്ദയിലും ഒരു പാലക്കാട് ജില്ലാ കൂട്ടായ്മക്ക് പിറവി കൊടുക്കുക എന്നത്.
ഈ കൂട്ടായ്മയുടെ ആദ്യ പടി എന്നോണം ജിദ്ദയിലെ മലയാളി കേന്ദ്രമായ ഷറഫിയയിലെ ‘ഷറഫിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ’ ജനറൽ ബോഡി യോഗം ചേർന്നു. ജനറൽ ബോഡി യോഗത്തിൽ ഇരുന്നൂറിന് മുകളിൽ ആളുകൾ പങ്കെടുക്കുകയും ചെയ്തു. ചുട്ട് പൊള്ളുന്ന വെയിലിനെ വക വെക്കാതെ പ്രവാസ ലോകത്തുള്ള സ്വന്തം നാട്ടുകാരെയും ജില്ലക്കാരെയും നേരിട്ട് കാണുക എന്ന ആഗ്രഹത്തോടെ അവിടെ എത്തിച്ചേർന്നവർ പഴയ സൗഹൃദങ്ങൾ പുതുക്കി.
ജോലി സംബന്ധമായും നാട്ടിൽ അവധിക്ക് പോയവരായും എത്താൻ കഴിയാത്ത ബുദ്ധിമുട്ടുകൾ വിളിച്ചറിയിച്ചു കൊണ്ട് തന്നെ അവരുടെയൊക്കെ സാനിധ്യം അറിയിക്ച്ചതായും സംഘാടകർ പറഞ്ഞു.
ഇങ്ങിനെ ഒരു കൂട്ടായ്മ ഒരുക്കിയ പത്ത് പേരടങ്ങുന്ന അണിയറ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ജനറൽ ബോഡി യോഗം ആരംഭിച്ചത്
ജിദ്ദയിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറ സാനിധ്യമായ അസീസ് പട്ടാമ്പിയുടെ അധ്യക്ഷതയിൽ തുടക്കം കുറിച്ച ജനറൽ ബോഡിക്ക് വിവിധ സംഘടനകളിൽ ഭാരവാഹിത്വമുള്ള പത്തംഗ കമ്മറ്റിയിലെ സീനിയർ അംഗം അബ്ദുൽ ലത്തീഫ് കരിങ്ങനാട് ഉത്ഘാടനം നിർവഹിച്ചു. വിവിധ സംഘടകളിൽ ഏറെ മികവ് തെളിയിച്ച മുസ്തഫ തൃത്താല സ്വാഗതം പറയുകയും, സഹ പ്രവർത്തകരായ അബ്ദുള്ളക്കുട്ടി എടപ്പലം, ഷാനവാസ് ഒലവക്കോട്, ഉണ്ണിമേനോൻ പാലക്കാട്, മുജീബ് മൂത്തേടത്ത്, നാസർ വിളയൂർ എന്നിവരും ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നായി ഷഫീഖ് പട്ടാമ്പി (ഒടുപാറ വിളയൂർ), ഹുസൈൻ കരിങ്കറ, എഞ്ചി: മുഹമ്മദ് വല്ലപ്പുഴ, ഹബീബുള്ളാഹ് പട്ടാമ്പി, ഷൗക്കത്ത് പനമണ്ണ, സക്കീർ നാലകത്ത്, അലി തോണിക്കടവത്ത്, ഉമ്മർ തച്ഛനാട്ടുകര, മുഹമ്മദലി പട്ടാമ്പി, സലീം പാലോളി, ഷഫീഖ് പട്ടാമ്പി (സിഫ്), കെ. ടി. അബ്ദുൽ ഹമീദ് തച്ചനാട്ടുകര എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു
ജനറൽ ബോഡിയിൽ നിന്നും ജില്ലയിലെ പന്ത്രണ്ട് നിയോജക മണ്ഡലം കേന്ദ്രീകരിച്ച്, അണിയറയറ പ്രവർത്തകരായ പത്ത് പേരടക്കം അറുപത്തിഒന്ന് പ്രവർത്തക സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. തികച്ചും ജനാധിപത്യ രീതിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രവർത്തക സമിതിയിൽ നിന്നാണ് കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കുക എന്ന തീരുമാനത്തോടെ യോഗത്തിന് വിരാമമായി
കഴിഞ്ഞ ദിവസം മണ്ണാർക്കാട് മരണപ്പെട്ട മൂന്ന് പെൺകുട്ടികളുടെ അനുശോചനമെന്നോണം ഒരുമിനുട്ട് മൗനം ആചരിച്ചാണ് പരിപാടിക്ക് തുടക്കമായത്. ഒത്തൊരുമിപ്പിക്കലിലെ പിന്നണി പ്രവർത്തകർക്കൊപ്പം നിന്ന നവാസ് മേപ്പറമ്പ് അവതാരകനായിരുന്നു. തെരഞ്ഞെടുത്തവരുടെ പേര് വിവരങ്ങൾ അറിയിച്ച് മുജീബ് തൃത്താല നന്ദി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa