ഫോൺ കാൾ വഴിയോ മെസേജുകൾ വഴിയോ സമ്മാന ഓഫറുകൾ വരുന്നതിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
ഫോൺ കോളുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ സാമ്പത്തികമോ മറ്റ് സമ്മാനങ്ങളോ നേടാനുള്ള പ്രലോഭനങ്ങൾ വാഗ്ദാനം ചെയ്യുന്ന ആളുകൾക്കെതിരെ സൗദി പൊതു സുരക്ഷ വിഭാഗം മുന്നറിയിപ്പ് നൽകി.
”കോളുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ സാമ്പത്തികമോ മറ്റ് സമ്മാനങ്ങളോ നേടാൻ നിങ്ങളെ പ്രലോഭിപ്പിക്കുന്ന ആളുകളെ സൂക്ഷിക്കുക” എന്നാണ് ഒഫീഷ്യൽ അക്കൗണ്ടിലൂടെ പൊതു സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകിയത്.
ഇത്തരത്തിലുള്ള സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ചെയ്യേണ്ട നടപടിയെക്കുറിച്ചും പൊതു സുരക്ഷാ വിഭാഗം ഓർമ്മിപ്പിച്ചു.
ഇത്തരം സംശയാസ്പദമായ കാളുകളോ മെസേജുകളോ ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ കുല്ലുനാ അംന് ആപിലൂടെയോ റിപ്പോർട്ട് ചെയ്യണം എന്നാണ് പൊതുസുരക്ഷാ വിഭാഗം ആവശ്യപ്പെട്ടിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa