മരുഭൂമിയിലെ വസന്തോത്സവം; യാമ്പു പുഷ്പമേളക്ക് നാളെ തുടക്കം
യാമ്പു ഫ്ലവർ ആന്റ് ഗാർഡൻ ഫെസ്റ്റിവലിന് ഫെബ്രുവരി 15 ന് – വ്യാഴം – തുടക്കമാകുമെന്ന് യാംബു റോയൽ കമ്മീഷൻ അറിയിച്ചു.
യാംബു ഇൻഡസ്ട്രിയൽ സിറ്റിയിലെ ഇവന്റ്സ് ഗാർഡനിൽ ആണ് 14 ആമത് പുഷ്പോത്സവം നടക്കുന്നത്.
ഫ്ലവർ ഷോ കാണാൻ വരുന്നവര്ക്കായി വൈവിദ്ധ്യങ്ങളായ സാംസ്കാരിക കലാ വിനോദ പരിപാടികളും വെടിക്കെട്ടും കുട്ടികൾക്കുള്ള ശില്പ ശാലകളും കലാപരിപാടികളുമെല്ലാം സംഘാടകർ ഒരുക്കിയിട്ടുണ്ട്.
ലോകത്തെ എറ്റവും വലിയ പുഷ്പ പരവതാനി നിർമ്മിച്ച് ഗിന്നസ് റെക്കോർഡിട്ട യാമ്പുവിലെ പുഷ്പോത്സവം സൗദി അറേബ്യയുടെ ശക്തമായ ഇച്ചാശക്തിയുടെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് യാമ്പു പുഷ്പമേള കാണാനും കൂട്ടത്തിൽ യാമ്പുവിലെ വിവിധ വിനോദ പ്രവർത്തനങ്ങൾ ആസ്വദിക്കാനും മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികൾ ആണ് എത്തുന്നത്.
മാർച്ച് 9 വരെ നീളുന്ന ഫ്ലവർ ഷോ കാണാനും ആസ്വദിക്കാനും ചെങ്കടൽ ബോട്ട് യാത്രയടക്കമുള്ള വൈവിദ്ധ്യമാർന്ന വിനോദ പരിപാടികളിൽ ഭാഗമാകാനും എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും തങ്ങൾ അവസരം ഒരുക്കുന്നുണ്ടെന്ന് ജിദ്ദയിലെ പ്രമുഖ ടുർ ഓപ്പറേറ്റർമാരായ KSA SAFARI അറിയിച്ചു. http://wa.me/+966553691135. എന്ന വാട്സ് ആപിൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa