റോയൽ ജോർദ്ദാനിയൻ എയർ അൽ ഉലയിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിച്ചു
സൗദിയിലെ അൽ-ഉല ഗവർണറേറ്റിലെ അൽ-ഉല അന്താരാഷ്ട്ര വിമാനത്താവളത്തിൽ റോയൽ ജോർദാനിയൻ എയർലൈൻസിൻ്റെ ആദ്യ വിമാനം ലാൻഡ് ചെയ്തു.
അമ്മാനിലെ ക്യൂൻ ആലിയ അന്താരാഷ്ട്ര വിമാനത്താവളത്തിനും അൽ-ഉല ഇൻ്റർനാഷണൽ എയർപോർട്ടിനും ഇടയിൽ ആഴ്ചയിൽ രണ്ട് വിമാനങ്ങൾ ആയിരിക്കും സർവീസ് നടത്തുക.
ജോർദാനിലെ പെട്രയിലും അൽ-ഉലയിലെ അൽ-ഹിജ്‌റിലും ഇന്നും അതിൻ്റെ അടയാളങ്ങൾ ഉറച്ചുനിൽക്കുന്ന പുരാതന നബാതിയൻ നാഗരികതയുടെ സമൃദ്ധിക്ക് ഇരു പ്രദേശങ്ങളും സാക്ഷ്യം വഹിച്ച മഹത്തായ കാലഘട്ടത്തിലേക്ക് നീളുന്ന ഒരു ചരിത്ര പാലം കൂടിയായി മാറും പുതിയ സർവീസ് റൂട്ട്.
സൗദി അറേബ്യൻ എയർലൈൻസ് അടുത്തിടെ പാരീസിൽ നിന്ന് അൽഉലയിലേക്കുള്ള നേരിട്ടുള്ള ഫ്ലൈറ്റുകൾ വഴി അൽഉലയെ യൂറോപ്പിലേക്ക് ബന്ധിപ്പിക്കുന്നതിന് ഫ്ലൈറ്റ് റൂട്ടുകൾ വിപുലീകരിച്ചത് ശ്രദ്ധേയമാണ്.
ഇതിനു പുറമെ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് അൽ ഉലയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa