ഹൃദയത്തിൽ നിനുള്ള ആ സൗജന്യ സൽക്കാരം ഇനിയില്ല; ശൈഖ് ഇസ്മായിൽ മരിച്ചു
മദീന അൽ മുനവ്വറ: മദീനയിലെത്തുന്ന വിശ്വാസികൾക്ക് സൗജന്യമായി ചായയും കാപ്പിയും ഈത്തപ്പഴവുമെല്ലാം നൽകി സൽക്കരിച്ചിരുന്ന ഹാജി ഇസ്മായിൽ സഈം അന്തരിച്ചു.
അബു സബാഅ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന സിറിയൻ പൌരനായ ഇസ്മായിൽ സഈമിനു മരിക്കുമ്പോൾ 96 വയസ്സായിരുന്നു പ്രായം.
കഴിഞ്ഞ 40 വർഷമായി മദീനയിൽ വരുന്ന വിശ്വാസികൾക്ക് ശൈഖ് ഇസ്മായിൽ സൗജന്യമായി സൽക്കാരം ഒരുക്കുന്നു.
നിരവധി മലയാളികൾ ശൈഖ് ഇസ്മായിലിന്റെ ആതിഥേയത്വം സ്വീകരിക്കുകയും അത് സോഷ്യൽ മീഡിയകളിൽ പങ്ക് വെക്കുകയും ചെയ്തിരുന്നു.
ഏതായാലും പതിനായിരക്കണക്കിനാളുകളുടെ മനസ്സിൽ എന്നും മറക്കാത്ത ഒരോർമ്മയായി ശൈഖ് ഇസ്മായിൽ നില നിൽക്കും എന്ന് തീർച്ചയാണ്.
ശൈഖ് ഇസ്മായിൽ മദീനയിൽ സൗജന്യ സൽക്കാരം നൽകുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa