Thursday, May 2, 2024
Saudi ArabiaTop Stories

ഇൻഷൂറൻസ് ഉത്പന്ന സെയിൽസ് ജോലികളുടെ സൗദിവതക്കരണം പ്രാബല്യത്തിൽ

റിയാദ്: ഇന്ന് (തിങ്കൾ) ഏപ്രിൽ 15 മുതൽ ഇൻഷുറൻസ് ഉൽപ്പന്ന വിൽപ്പന ജോലികൾ സൗദിൽക്കരിക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു.

ഇൻഷുറൻസ് അതോറിറ്റിയുടെ പങ്കാളിത്തത്തോടെ, പൗരന്മാർക്ക് തൊഴിലവസരങ്ങൾ നൽകാനും ഇൻഷുറൻസ് മേഖലയുടെ സാമ്പത്തിക പ്രവർത്തനം മെച്ചപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമാണിത്.

നോൺ-സെയിൽസ് മേഖലയിലെ ഇൻഷുറൻസ് തൊഴിലാളികൾക്ക് വിൽപ്പനയുമായി ബന്ധപ്പെട്ട കമ്മീഷനുകൾ സ്വീകരിക്കാൻ അർഹതയില്ലെന്ന് തീരുമാനം വ്യവസ്ഥ ചെയ്യുന്നു.

ഇൻഷൂറൻസ്  വിൽപ്പന മേഖലയെ സൗദിവൽക്കരിക്കാനുള്ള തീരുമാനം ഈ മേഖലയിൽ മാത്രമല്ല, രാജ്യത്തെ മൊത്തം സ്വദേശിവൽക്കരണ നിരക്കുകളിലും കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു,

ഇത് ഇൻഷുറൻസ് മേഖലയിൽ താൽപ്പര്യമുള്ള പ്രത്യേക ദേശീയ കഴിവുകൾ വികസിപ്പിക്കുന്നതിനും മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്തുന്നതിനും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും സഹായിക്കും എന്നുമാണ് അധികൃതരുടെ പ്രതീക്ഷ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്