പേമാരിയും വെള്ളപ്പൊക്കവും: സൗദിയിലെ ഈ എട്ട് പ്രവിശ്യകളിൽ റെഡ് അലർട്ട്
അതി ശക്തമായ മഴയും കാറ്റും വെള്ളപ്പാച്ചിലും ഉണ്ടാകുമെന്ന നിരീക്ഷണത്തെത്തുടർന്ന് സൗദിയിലെ എട്ട് പ്രവിശ്യകളിൽ കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചു.
മക്ക, മദീന, ജിസാൻ, അസീർ, നജറാൻ, ഖസീം, ഈസ്റ്റേൺ പ്രൊവിൻസ്, റിയാദ് എന്നീ എട്ട് പ്രവിശ്യകളിലെ വിവിധ ഏരിയകളിൽ ആണ് കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുക.
ഇന്ന് രാത്രി 11 മണി വരെ മഴയും കാറ്റും ഇടിമിന്നലുമെല്ലാം ഉണ്ടാകുമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ശക്തമായ മഴയും കാറ്റും വെള്ളപ്പാച്ചിലും ഇടിമിന്നലുമെല്ലാം അനുഭവപ്പെടുമെന്നതിനാൽ ജനങ്ങൾ റോഡുകളിലും മറ്റു തുറന്ന സ്ഥലങ്ങളിലുമെല്ലാം ജാഗ്രത പുലർത്തണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകുന്നു.
അതേ സമയം സൗദിയിലെ ആലിപ്പഴ വർഷത്തിൽ കുടുങ്ങിയ ഒരു പ്രാവിനെ ഒരു പെൺകുട്ടി രക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി: വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa