ദുബൈയിലേക്ക് വിസിറ്റ് വിസയിൽ പോകുന്നവർ ശ്രദ്ധിക്കുക
ദുബൈയിലേക്ക് വിസിറ്റ് വിസയിൽ പോകുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ട്രാവൽ ഏജന്റുമാർ അറിയിക്കുന്നു.
ദുബൈയിൽ ഇറങ്ങുന്നവരോട്, വിസയും അനുബന്ധ രേഖകൾക്കും പുറമേ, ഇപ്പോൾ റിട്ടേൺ ടിക്കറ്റും താമസ രേഖയും മണി സെക്യൂരിറ്റി തെളിയുക്കുന്ന എന്തെങ്കിലും രേഖയും എമിഗ്രേഷൻ അധികൃതർ ആവശ്യപ്പെടുന്നത് ഇപ്പോൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
മലയാളികളുൾപ്പടെ നിരവധിയാളുകൾ മേൽ പരാമർശിച്ച കാര്യങ്ങൾ ഇല്ലാത്തതിനാൽ എയർപോർട്ടിൽ തടഞ്ഞ് വെക്കപ്പെട്ടതായി ‘വി സ്മാർട്ട് ട്രാവൽ ആന്റ് ഹോളിഡേസ്’ മാനേജർ അബ്ദുൽ റസാഖ് വി പി അറേബ്യൻ മലയാളിയെ അറിയിക്കുന്നു.
അത് കൊണ്ട് തന്നെ വാലിഡ് റിട്ടേൺ ടിക്കറ്റ്, ദുബൈയിലെ താമസ രേഖ, ആവശ്യമായ സെക്യൂരിറ്റി മണി എന്നിവ കരുതുന്നതോടൊപ്പം, എമിഗ്രേഷൻ അധികൃതരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ രീതിയിൽ മറുപടി പറയാൻ ശ്രമിക്കേണ്ടതും അത്യാവശ്യമാണ് എന്ന് അബ്ദുൽ റസാഖ് അറിയിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa