കുവൈത്ത് തൊഴിൽ തർക്ക പരിഹാര വിഭാഗത്തിൽ പ്രതിവർഷം ലഭിക്കുന്നത് 20,000 ത്തോളം പരാതികൾ
കുവൈത്തിലെ തൊഴിൽ തർക്ക പരിഹാര വിഭാഗത്തിൽ പ്രതി വർഷം 15,000 മുതൽ 20,000 വരെ തൊഴിൽ പരാതികൾ ലഭിക്കുന്നതായി റിപ്പോർട്ട്. തൊഴിൽ തർക്ക പരിഹാര വിഭാഗ തലവൻ സുൽത്താൻ അൽ സൊഗ്ബിയാണു ഇക്കാര്യം അറിയിച്ചത്.
തൊഴിൽ കരാർ അവസാനിപ്പിക്കൽ, തൊഴിൽ ട്രാൻസ്ഫർ, നഷ്ട പരിഹാരം തുടങ്ങിയ വിഷയങ്ങളെല്ലാം പരാതികളിൽ ഉൾപ്പെടാറുണ്ടെന്ന് സൊഗ്ബി പറഞ്ഞു.
കുവൈത്ത് തൊഴിൽ നിയമം തൊഴിലാളിയുടെ വേതനവും, തൊഴിൽ സമയവും അടക്കമുള്ള എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്നതിനു പ്രതിജ്ഞാബദ്ധമാണെന്ന് സുൽത്താൻ സൊഗ്ബി പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa