Sunday, September 22, 2024
IndiaTop Stories

അതിർത്തിയിൽ സംഘർഷം; വിമാനത്താവളങ്ങൾ അടച്ചു

ബാലാക്കോട്ടിലെ ഇന്ത്യൻ ആക്രമണത്തിന് പിന്നാലെ, പാക് യുദ്ധ വിമാനങ്ങൾ ഇന്ത്യൻ അതിർത്തി ലങ്കിച്ച് അതിർത്തിക്ക് സമീപം ബോംബുകൾ വർഷിച്ചു. പാക്​ തീവ്രവാദ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം ഇന്ത്യ വ്യോമാക്രമണം നടത്തിയതിന്​ തിരിച്ചടിയായാണ്​ പാകിസ്ഥാന്റെ നടപടി. ജമ്മു കശ്മീരിലെ രജൗറി ജില്ലയിൽ നൗഷേറ സെക്ടറിന്റെ പരിധിയിലേക്കാണ് പാക്ക് കടന്നുകയറ്റമുണ്ടായത്. വ്യോമാതിർത്തിയിൽ പട്രോളിങ് നടത്തിയിരുന്ന ഇന്ത്യൻ വ്യോമസേന തിരിച്ചടിച്ചതോടെ ഇവർ അതിർത്തി കടന്ന് തിരികെ പറന്നു. ഇതേ തുടർന്ന് ജമ്മു, ശ്രീനഗർ, ​ലേ, പാത്താൻകോട്ട്​ മേഖലകളിലെ വിമാനത്താവളങ്ങൾ ഇന്ത്യ അനിശ്​ചിതകാലത്തേക്ക്​ അടച്ചു.

പുൽവാമ ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ തിരിച്ചടിച്ചതിനു പിന്നാലെ ഗ്രാമീണരെ മറയാക്കി നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുകയാണ്. ഇന്ന് വെളുപ്പിന് രണ്ടു ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചിരുന്നു.

അതേസമയം കശ്മീരിലെ ബഡ്ഗാമില്‍ ഇന്ത്യൻ വ്യോമസേനാ വിമാനം തകര്‍ന്നു വീണു രണ്ട് പൈലറ്റുമാര്‍ മരണപ്പെട്ടു. ഇന്ത്യൻ വിമാനം വെടിവെച്ചിട്ടതായി പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ സാങ്കേതിക തകരാറാണ് അപകടത്തിന് പിന്നിലെന്ന് സൂചന.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q