Saturday, April 19, 2025
GCCJeddah

സവാദിന് ഹൃദ്യമായ യാത്രയയപ്പ് നൽകി

ജിദ്ദ :പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ എസ്. ഐ. സി ജനറൽ സെക്രട്ടറി സവാദ് പേരാമ്ബ്രക്ക് എസ് ഐ സി സെൻട്രൽ കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പു നൽകി. എസ് ഐ സി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി സി.എച് ത്വയ്യിബ് ഫൈസി ഉത്ഘാടനം ചെയ്തു. സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു. അലി മൗലവി നാട്ടുകൽ ആമുഖ പ്രഭാഷണം നടത്തി.

മിസ്അബ് വാഫി, അസീസ് പറപ്പൂർ, എൻ. പി അബുബക്കർ ഹാജി കൊണ്ടോട്ടി, എം. സി സുബൈർ ഹുദവി കൊപ്പം, മൻസൂർ ഹുദവി തുടങ്ങിയവർ യാത്ര മംഗളം നേർന്നു സംസാരിച്ചു. മുജീബ് റഹ്മാനി മൊറയൂർ ഉപസംഹാര പ്രസംഗം നടത്തി.

എസ് ഐ സി വക ഉപഹാരം സി. എച്. ത്വയ്യിബ് ഫൈസി സവാദിന് സമ്മാനിച്ചു. സവാദ് പേരാമ്പ്ര മറുപടി പ്രസംഗം നടത്തി. എസ് ഐ സി വർക്കിംഗ് സെക്രട്ടറി ദിൽഷാദ് കാടാമ്പുഴ സ്വാഗതവും അബ്ദുറഷീദ് മണിമൂളി നന്ദിയും പറഞ്ഞു.

ഫോട്ടോ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സവാദ് പേരാമ്ബ്രക്ക് എസ് ഐ സി വക ഉപഹാരം സി.എച്ച് ത്വയ്യിബ് ഫൈസി സമ്മാനിക്കുന്നു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa