Saturday, May 24, 2025
HealthIndiaTop Stories

ഇന്ത്യയിൽ കോവിഡ് ബാധിതർ 50 ലക്ഷം കടന്നു

ഇന്ത്യയിൽ കോവിഡ് – 19 രോഗികളുടെ എണ്ണം 50 ലക്ഷം കടന്നു. ഇതോടെ ലോകത്തിൽ രോഗ ബാധ 50 ലക്ഷം കടന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. യുഎസ് ആണ് ഇന്ത്യയുടെ മുമ്പ് 50 ലക്ഷം കടന്ന രാജ്യം.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 90,123 രോഗബാധയാണ്‌ പുതുതായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്.

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറുകൾ കൊണ്ട് 1290 മരണങ്ങളാണ് കോവിഡ് മൂലം ഉണ്ടായത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa