സൗദിയിൽ ഭക്ഷ്യ വിഷ ബാധക്ക് കാരണമായ മയോനൈസ് വിൽപ്പനക്ക് തടയിട്ട് അധികൃതർ
റിയാദ് : റിയാദിലെ ഹംബുർഗിനി റസ്‌റ്റോറൻ്റുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുമായി സഹകരിച്ച് മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിംഗ് മന്ത്രാലയം നിർണായക നടപടികൾ സ്വീകരിച്ചു.
റെസ്റ്റോറൻ്റിൽ ഉപയോഗിച്ചിരുന്ന BON TUM ബ്രാൻഡിന്റെ മയോണൈസിൽ “Clostridium botulinum” എന്ന ബാക്‌ടീരിയ കണ്ടെത്തിയതിനെത്തുടർന്നാണു നടപടി. ഇതേ ബ്രാൻഡിൻ്റെ ഉൽപ്പന്നങ്ങളിലും ഇത് കണ്ടെത്തിയിട്ടുണ്ട്.
നടപടികളുടെ ഭാഗമായി അധികൃതർ പ്രസ്തുത മയോനൈസ് വിതരണം നിർത്തുകയും രാജ്യത്തുടനീളമുള്ള എല്ലാ മാർക്കറ്റുകളിൽ നിന്നും ഭക്ഷ്യ സ്ഥാപനങ്ങളിൽ നിന്നും അത് തിരിച്ചുവിളിക്കൽ ആരംഭിക്കുകയും ചെയ്തു. കൂടാതെ, ആവശ്യമായ നിയന്ത്രണ നടപടികൾ പ്രയോഗിക്കുന്നതിനായി നിർമ്മാണ കേന്ദ്രത്തിലെ ഉൽപ്പാദനം നിർത്തി വെപ്പിക്കുകയും ചെയ്തു.
റെസ്റ്റോറൻ്റുകളും ഭക്ഷണ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള എല്ലാ ഉപഭോക്താക്കൾക്കും അവരുടെ കൈവശമുള്ള ഉൽപ്പന്നത്തിൻ്റെ ഏതെങ്കിലും സ്റ്റോക്ക് നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa