റമളാനിൽ സൗദിയിലെ ആശുപത്രികളുടെയും മറ്റു ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവർത്തന സമയം നിശ്ചയിച്ചു
ആശുപത്രികളിലെയും ആരോഗ്യ കേന്ദ്രങ്ങളിലെയും തൊഴിലാളികൾ ഉൾപ്പെടെ വിശുദ്ധ റമദാൻ മാസത്തിൽ സൗദി ആരോഗ്യ മന്ത്രാലയം അതിന്റെ എല്ലാ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ഔദ്യോഗിക പ്രവൃത്തി സമയം നിശ്ചയിച്ചിട്ടുണ്ട്.
റമദാൻ മാസത്തിൽ സിവിൽ സർവന്റ് ജീവനക്കാർ പ്രതിദിനം 5 മണിക്കൂറും മറ്റു ജീവനക്കാർ 6 മണിക്കൂറും ജോലി ചെയ്യണം.
മേഖലകളിലെയും ഗവർണറേറ്റുകളിലെയും ഡയറക്ടറേറ്റുകൾക്ക് അയച്ച സർക്കുലറിൽ ആണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
റമദാൻ മാസത്തിൽ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും രാവിലെ പത്ത് മണി മുതൽ ശരാശരി 6 മണിക്കൂർ സമയം പ്രവർത്തിക്കും.
ആശുപത്രികളും സ്പെഷ്യലൈസ്ഡ് സെന്ററുകളും ഞായറാഴ്ച മുതൽ വ്യാഴം വരെ ആഴ്ചയിൽ 5 ദിവസവും റമദാൻ മാസത്തിൽ പ്രവർത്തിക്കും.
വൈകുന്നേരങ്ങളിൽ ഷിഫ്റ്റ് സംവിധാനങ്ങളിലൂടെ ജോലിയുടെ പുരോഗതി ഉറപ്പുവരുത്തുകയും മുഴുവൻ സമയം സേവനവും രോഗികൾക്ക് ആശ്വാസം നൽകുകയും ചെയ്യണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa