തിങ്കളാഴ്‌ച, ജൂലൈ 6, 2026

Author: Jihadudheen Areekkadan

Saudi ArabiaTop Stories

നിലവിലെ ഉംറ സീസണിൽ ഇത് വരെ 5 മില്യണിനടുത്ത് വിദേശ തീർഥാടകർ പുണ്യ ഭൂമികളിലെത്തി

ജിദ്ദ: നിലവിലെ ഉംറ സീസണിൽ ഏകദേശം അഞ്ച് ദശലക്ഷം വിദേശ ഉംറ തീർഥാടകർ സൗദി അറേബ്യയിലെത്തിയതായി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ഫെബ്രുവരി 14 ചൊവ്വാഴ്ച

Read More
Saudi ArabiaTop Stories

ഖിവയിൽ തൊഴിലാളികളുടെ കരാറുകൾ ഇലക്ട്രോണിക് രീതിയിൽ രേഖപ്പെടുത്തേണ്ടതിന്റെ സമയക്രമം വ്യക്തമാക്കി സൗദി മാനവ വിഭവശേഷി മന്ത്രാലയം

ജിദ്ദ: ഖിവ പ്ലാറ്റ്‌ഫോം വഴി തൊഴിലാളികളുടെ കരാറുകൾ ഇലക്ട്രോണിക് രീതിയിൽ രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യകത മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഊന്നിപ്പറഞ്ഞു. 2023 വർഷത്തിലെ ഓരോ പാദത്തിനും

Read More
Saudi ArabiaTop Stories

പെട്ടെന്ന് അനാവശ്യമായി ബ്രേക്കിട്ടാൽ ഈടാക്കുന്ന പിഴ ഓർമ്മപ്പെടുത്തി സൗദി മുറൂർ

അനാവശ്യമായി പെട്ടെന്ന് ബ്രേക്ക് ഉപയോഗിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് വിഭാഗം ഓർമ്മപ്പെടുത്തി. ഇത്തരത്തിൽ നിയമ ലംഘനം നടത്തുന്ന ഡ്രൈവർക്ക് മേൽ ചുമത്തുന്ന പിഴയെക്കുറിച്ചും മുറൂർ

Read More
Saudi ArabiaTop Stories

സൗദിയിലെ ഏത് എയർപോർട്ടിലും ഉംറക്കാർക്ക് ഇറങ്ങാമെന്ന സർക്കുലർ സൗദി സന്ദർശകർക്ക് ആശ്വാസമാകും

സൗദിയിലെ ഏത് എയർപോർട്ടുകളിലും ഉംറ വിസയിലെത്തുന്നവർക്ക് ഇറങ്ങാമെന്ന സൗദി സിവിൽ ഏവിയേഷന്റെ പുതിയ സർക്കുലർ നിരവധി പ്രാസികൾക്കും സൗദി സന്ദർശകർക്കും ആശ്വാസമാകും. ഉംറ വിസക്ക് നിലവിൽ 90

Read More
FootballIndiaSaudi ArabiaTop Stories

റിയാദിൽ നടക്കുന്ന സന്തോഷ്‌ ട്രോഫി മത്സരങ്ങൾ ആഘോഷമാക്കാൻ പ്രവാസി സമൂഹം

റിയാദിൽ അടുത്ത മാസം നടക്കുന്ന സന്തോഷ്‌ ട്രോഫി മത്സരങ്ങൾ ആഘോഷമാക്കാനൊരുങ്ങി പ്രവാസി സമൂഹം. ഇന്ത്യയുടെ സ്വന്തം സന്തോഷ് ട്രോഫി ടൂർണമെന്റിലെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ മാർച്ച്

Read More
Saudi ArabiaTop Stories

പുതിയ വിസയിൽ സൗദിയിലെത്തുന്ന ഡ്രൈവർക്ക് നാട്ടിലെ ലൈസൻസ് ഉപയോഗിച്ച് മൂന്ന് മാസം വാഹനമോടിക്കാം

ഡ്രൈവിംഗ് പ്രൊഫഷൻ വിസയിൽ സൗദിയിലെത്തുന്ന പ്രവാസിക്ക് സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് മൂന്ന് മാസം വരെ സൗദിയിൽ വാഹനമോടിക്കാമെന്ന് സൗദി മുറൂർ ഒരു ചോദ്യത്തിനു മറുപടിയായി

Read More
HealthTop Stories

മൊബൈൽ ഫോൺ ഉപയോഗം ദീർഘിക്കുന്നതിന്റെ നാല് ലക്ഷണങ്ങൾ വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം

ജിദ്ദ: ഒരു വ്യക്തി ദീർഘ നേരം ഫോൺ ഉപയോഗിച്ചതിന്റെ നാല്‌ ലക്ഷണങ്ങൾ സൗദി ആരോഗ്യ മന്ത്രാലയം ഓർമ്മിപ്പിക്കുന്നു. 1. ഫോൺ അമിതമായി ചൂടാകുക 2. വിരസതയും ദേഷ്യവും

Read More
Saudi ArabiaTop Stories

സൗദിയിൽ സ്മാർട്ട് പട്രോളിംഗ് വരുന്നു

ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാവി സംരംഭങ്ങളുടെ ഭാഗമായി വ്യക്തികളെ തിരിച്ചറിയാനും വിവിധ നിയമലംഘനങ്ങൾ നിരീക്ഷിക്കാനും കഴിയുന്ന “സ്മാർട്ട് പട്രോൾ” ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അവലോകനം ചെയ്തു. ട്രാഫിക് സുരക്ഷയെ

Read More
Saudi ArabiaTop Stories

സൗദിയിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: കോഴിക്കോട് കൊയിലാണ്ടി സ്വദേശി  റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കാക്കരാട്ട് കുന്നുമ്മൽ സുരേഷ് ബാബു (56) ആണ് ബത്ഹയിലെ താമസസ്ഥലത്ത് നിര്യാതനായത്. കുഞ്ഞിക്കണ്ണൻ, കല്യാണി ദമ്പതികളുടെ

Read More
KeralaSaudi Arabia

റി എൻട്രിയിൽ നാട്ടിൽ അവധിക്ക് പോയസൗദി പ്രവാസിയുടെ അപ്രതീക്ഷിത മരണം; കണ്ണീരിലാണ്ട് അൽഹസ്സ പ്രവാസ ലോകം

അൽഹസ്സ:  അവധിയ്ക്ക് റിയാസ് റഹിം നാട്ടിലേയ്ക്ക് പോയപ്പോൾ ആരും കരുതിയിരുന്നില്ല, അത് മടക്കമില്ലാത്ത ഒരു യാത്രയാകുമെന്ന്.  അൽഹസ്സ മേഖലയിൽ നവയുഗത്തിലൂടെ നടത്തിയ ജീവകാരുണ്യത്തിന്റെ കാരുണ്യസ്പർശം അവസാനിപ്പിച്ച്, റിയാസ് ജീവിതത്തിൽ നിന്നും അപ്രതീക്ഷിതമായി വിട വാങ്ങിയത് ഇനിയും ഉൾക്കൊള്ളാൻ അൽഹസ്സയിലെ നവയുഗം പ്രവർത്തകർക്കായിട്ടില്ല. നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ ശോഭ യൂണിറ്റ് സജീവപ്രവർത്തകനായ കൊല്ലം കരുനാഗപ്പള്ളിയിലെ വടക്കൻ മൈനാഗപ്പള്ളി അഞ്ചുവിള വടക്കതിൽ റിയാസ് റഹിം(43 വയസ്സ്) കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാലു മാസത്തെ അവധിയ്ക്ക് നാട്ടിലേയ്ക്ക് പോയത്. ഭാര്യയും രണ്ടു പെൺകുട്ടികളും അടങ്ങുന്ന കുടുംബവുമൊത്ത് അവധിക്കാലം സന്തോഷത്തോടെ ചിലവഴിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. ഞായറാഴ്ച അടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുത്തു പാതിരാത്രിയിൽ മടങ്ങിയെത്തിയ റിയാസ് വീട്ടിൽ ഉറങ്ങാൻ കിടന്നു. തിങ്കളാഴ്ച രാവിലെ ഭാര്യ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് മരിച്ചതായി അറിഞ്ഞത്. ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണം. വളരെയേറെ മനുഷ്യ സ്നേഹിയായ ഒരു ചെറുപ്പക്കാരനായിരുന്നു റിയാസ്.  നവയുഗം അൽഹസ്സ മേഖലയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന റിയാസ്, അത് വഴി വലിയൊരു സൗഹൃദവലയത്തിനും ഉടമയായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ ദുരിതപ്രളയകാലത്തും, സൗദി നിശ്ചലമായ കൊറോണ ലോക്ക്ഡൌൺ കാലത്തും, കഷ്ടപ്പെടുന്നവരെ സഹായിക്കാനും, നവയുഗം അൽഹസ്സ ജീവകാരുണ്യവിഭാഗം നടത്തിയ പ്രവർത്തനങ്ങളിൽ റിയാസ് വഹിച്ച പങ്ക് വളരെ വലുതാണ്. റിയാസ് റഹീമിന്റെ അപ്രതീക്ഷിത നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജാതി, മത, വർഗ്ഗ വ്യത്യാസങ്ങൾ നോക്കാതെ മറ്റുള്ളവരെ സഹായിക്കുന്ന,  മനസ്സിൽ നന്മകൾ നിറഞ്ഞ ഒരു ചെറുപ്പക്കാരനായിരുന്നു റിയാസ് റഹിം. ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾ ബാക്കി വെച്ചിട്ടാണ് അദ്ദേഹം യാത്രയായത്. റിയാസിന്റെ ദീപ്തമായ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിയ്ക്കുന്നതായും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും, പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Read More