Thursday, May 2, 2024
Top StoriesU A Eവഴികാട്ടി

ഇന്ത്യൻ പൗരന്മാരുടെ മരണ വാർത്ത പെട്ടെന്ന് അറിയിക്കണം: ഇന്ത്യൻ കോൺസുലേറ്റ്

ദുബൈ: പ്രവാസികളായ ഇന്ത്യൻ പൗരന്മാരുടെ മരണം സംബന്ധിച്ച വിവരങ്ങൾ പെട്ടെന്ന് തന്നെ കോൺസുലേറ്റിനെ അറിയിക്കുന്നത് തുടർ നടപടികൾ സുഗമമാക്കാൻ സഹായിക്കുമെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ

മരണ വാർത്തകൾ പെട്ടെന്ന് തന്നെ കോൺസുലേറ്റിന്റെ ശ്രദ്ധയിൽ പെടുന്നതിൽ ചില സംഭവങ്ങളിൽ വീഴ്ച വരുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നിർദ്ദേശം പുറപ്പെടുവിച്ചത്.

മരണ വിവരം അറിഞ്ഞയുടൻ കോൺസുലേറ്റിനെ അറിയിക്കാതിരിക്കൽ മോർച്ചറിയിലെയും മറ്റു ഗവൺമെന്റ് സംവിധാനങ്ങളിലെയും സുഗമമായ തുടർ നടപടികൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് കോൺസുലേറ്റ് അറിയിച്ചു.

തൊഴിൽ ദായകർക്കും സ്പോൺസർമാര്‍ക്കും ഇന്ത്യൻ പൗരന്മാരുടെ മരണം സംബന്ധിച്ച വിവരം +971507347676 എന്ന എമർജൻസി നമ്പറിലോ deathregistration.dubai.mea.gov.in എന്ന മെയിലിലോ കൈമാറാമെന്ന് അധികൃതർ സൂചിപ്പിച്ചു.

മരിച്ച ആളുകളെ സംബന്ധിച്ച് വിവരം നൽകുന്നതിനൊപ്പം ബന്ധപ്പെട്ടവർ അവരുടെ ഔദ്യോഗിക വിവരങ്ങളും കൈമാറണമെന്നും കോൺസുലേറ്റ് നിർദ്ദേശിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa